മമ്മൂട്ടി ഇനി പോകുന്നത് ത്രില്ലര്‍ സിനിമയുടെ സെറ്റിലേക്ക് ! മെഗാസ്റ്റാറും സൂപ്പര്‍ഹിറ്റ് സംവിധായകനും ഒന്നിക്കുന്നു

വ്യാഴം, 17 മാര്‍ച്ച് 2022 (12:58 IST)
തെലുങ്ക് ചിത്രമായ ഏജന്റിന്റെ ഷൂട്ടിങ്ങിന് ശേഷം മമ്മൂട്ടിയെത്തുക ഒരു ത്രില്ലര്‍ സിനിമയുടെ സെറ്റിലേക്ക്. 'കെട്ട്യോളാണെന്റെ മാലാഖ' എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ മമ്മൂട്ടി നായകനായി അഭിനയിക്കും. ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥ സമീര്‍ ആണ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍