നിപ്പ വൈറസ് പടർന്ന് പിടിച്ച സമയത്താണ് മമ്മൂട്ടി തന്റെ ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രവുമായി എത്തിയത്. വൈറസ് ഭീതിയിൽ നിന്നും ജനങ്ങൾ കരകയറിയിരുന്നില്ല അപ്പോൾ. പോരാത്തതിന് ജൂൺ മാസവും. പെരുമഴക്കാലമാണെന്ന് പറയേണ്ടതില്ലല്ലോ. അതും പോരാഞ്ഞ് ഫുട്ബോൾ കാലം.
ഈ പ്രതിസന്ധികളെല്ലാം നിൽക്കുമ്പോഴാണ് അബ്രഹാമിന്റെ സന്തതികൾ റിലീസ് ചെയ്തത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് വേണമെങ്കിൽ റിലീസ് മാറ്റിവെയ്ക്കാമായിരുന്നു. മോഹൻലാലിന്റെ നീരാളുയുടെ അണിയറ പ്രവർത്തകർ ചെയ്തതു പോലെ.
ഇതേ സമയത്തായിരുന്നു നീരാളിയുടെ റിലീസും നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിപ്പ ഭീതിയും ലോകകപ്പ് ഫുട്‌ബോളും കാരണം കൾക്ഷനില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുമെന്ന് തോന്നിയാണ് ചിത്രത്തിന്റെ റിലീസ് മാറ്റി വെച്ചത്. പക്ഷേ, ഷാജി പാടൂരിനും നിർമാതാവിനും തങ്ങളുടെ പ്രൊജക്ടിൽ നൂറ് ശതമാനവും വിശ്വാസമുണ്ടായിരുന്നു. അതിനാൽ അവർ ഭയന്നില്ല.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ തീരുമാനം ശരിയെന്ന് വ്യക്തമാക്കുന്ന ജയമാണ് ഡെറികും കൂട്ടരും കാഴ്ച വെയ്ക്കുന്നത്. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന സ്ഥിരം സ്വീകാര്യത തന്നെയാണ് ഡെറിക്ക് അബ്രഹാമിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
കേരളക്കരയില്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ ചിത്രം. മൂന്നാമത്തെ ആഴ്ചയിലും വിജയകരമായി കുതിക്കുകയാണ് ചിത്രം. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ കലക്ഷനിലും അത് പ്രകടമാവുന്നുണ്ട്.