മമ്മൂക്ക പറഞ്ഞപ്പോൾ മാത്രം സ്‌ത്രീവിരുദ്ധത? എന്ത് ലോജിക്കാണുള്ളത്?- പ്രശ്‌നമാക്കുന്നവരോട് ഒന്നും പറയാനില്ലെന്ന് സംവിധായകൻ

Webdunia
ശനി, 7 ജൂലൈ 2018 (10:15 IST)
'കസബ' സൃഷ്‌ടിച്ച പ്രശ്‌നങ്ങൾ ചില്ലറയൊന്നുമായിരുന്നില്ല. മെഗാസ്‌റ്റാറിന്റെ ചിത്രത്തിലെ ഒരു ഡയലോഗിന്റെ പേരിലായിരുന്നു പുകിലുകൾ മുഴുവൻ. ആ വിവാദങ്ങൾ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല. അതിനെതിരെ പാർവതിയ്‌ക്ക് നേരെയുള്ള സൈബർ ആക്രമണവും അവസാനിച്ചില്ല. ചിത്രത്തിലെ ചില സ്‌ത്രീവിരുദ്ധ രംഗങ്ങളേയും ഡയലോകുകളേയുമായിരുന്നു പാർവതി വിമർശിച്ചത്. എന്നാൽ ആ വിമർശനം ഇന്ന് നടിയുടെ ചിത്രത്തെവരെ ബാധിക്കുന്നുണ്ട്. എന്നാൽ ഒരു ചിത്രം പിറക്കുമ്പോൾ തന്നെ അതിന്റെ ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാകാര്യങ്ങളേയും കുറിച്ച് കൃത്യമായുള്ള ധാരണ സംവിധായകനും തിരക്കഥാകൃത്തിനും ഉണ്ടാകും. 
 
അതുപോലെതന്നെ, കസബയുടെ ഡയലോഗുകളെപ്പറ്റി വിവാദങ്ങൾ ഉയരുമ്പോൾ സിനിമയുടെ തിരക്കഥ എഴുതി സംവിധാനം ചെയ്ത നിഥിൻ രഞ്ജി പണിക്കർക്ക് വിഷയത്തിൽ കൃത്യമായ നിലപാടുകൾ ഉണ്ട്. തന്റെ സിനിമ ഒരു സ്ത്രീ വിരുദ്ധതയും ചർച്ചചെയ്തിട്ടില്ലെന്നുള്ള ഉറച്ച നിലപാടിലാണ് സംവിധായകൻ. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് നിഥിൻ ഇക്കാര്യം വ്യക്തമാക്കിയത്. 
 
'കസബയിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് തനിയ്ക്ക് തോന്നുന്നില്ല. ചിത്രത്തിലൂടെ മനഃപൂർവം സ്ത്രീകളെ അപമാനിക്കണം എന്ന് വിചാരിച്ച് ഒന്നും എഴുതിയിട്ടുമില്ല. കസബയിൽ വിവാദങ്ങൾക്ക് അടിസ്ഥാനം ആ ഒരു സീനായിരുന്നു. ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിച്ചത് പോലീസ് കഥാപാത്രത്തെയാണ്. രണ്ടു പേരുടേയും കഥാപാത്രങ്ങൾ കുഴപ്പം പിടിച്ചതായിരുന്നു. ആ രംഗത്തുള്ള രണ്ടു പേരുടേയും ഉദ്ദ്യേശവും വ്യക്തമാണ്. ആ സ്ത്രീയും ഇതേ ഡയലോഗ് പറയുന്നുണ്ട്. എന്നീട്ട് അതാരെങ്കിലും പുരുഷ വിരുദ്ധമാണെന്ന് പറയുന്നുണ്ടോ. സ്ത്രീയെ മനഃപൂർവ്വം പീഢിപ്പിക്കാനായി പുറത്തു പറയുന്നത് സ്ത്രീ വിരുദ്ധമാണ് അല്ലാതെ ഇതിൽ സ്ത്രീവിരുദ്ധത കണ്ടേണ്ട ആവശ്യമില്ല.
 
മനഃപൂർവം വേദനിപ്പിക്കാനായി ഒരു പഞ്ച് ഡയലോഗും എഴുതേണ്ട ആവശ്യമില്ല. ഒരു കഥാപാത്രം മറ്റെ കഥാപാത്രത്തിനോട് ദേഷ്യപ്പെടുമ്പോൾ മോശമായി സംസാരിച്ചേക്കാം. അതു പോലെ തനിയ്ക്ക് ഇഷ്ടമാണെന്നു പറഞ്ഞേക്കാം. ഇതു പോലുള്ള സംസാരത്തിലുള്ള വ്യത്യാസം സംഭാഷണങ്ങളിൽ ഉണ്ടാകും. പക്ഷെ സ്ത്രീകളെ അപമാനിക്കണമെന്ന് കതുതി താൻ ഒന്നും എഴുതിയിട്ടില്ല. ചില രംഗങ്ങളിൽ സ്ത്രീ പുരുഷനോട് സംസാരിക്കുന്നത് അവരെ അപമാനിച്ചു എന്ന് വേണമെങ്കിൽ പുരുഷന്മാർക്ക് പറയാം. എന്നാൽ അങ്ങനെ ഒന്നും ഉണ്ടാകുന്നില്ലല്ലോ' എന്നും നിഥിൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article