കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

അഭിറാം മനോഹർ

ഞായര്‍, 15 ജൂണ്‍ 2025 (15:56 IST)
മലാപറമ്പിലെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയ സംഭവത്തില്‍ അറസ്റ്റ് ചെയ്ത 3 പ്രതികളെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. പ്രതികളായ വയനാട് ഇരുളം സ്വദേശി ബിന്ദു, ഇടുക്കി കട്ടപ്പന സ്വദേശി അഭിരാമി, പുറ്റേക്കാട് സ്വദേശി ഉപേഷ് എന്നിവരെയാണ് സ്റ്റേഷനില്‍ എത്തിച്ച് മൊഴിയെടുത്തത്. കേസില്‍ പ്രതിചേര്‍ത്ത പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് സേന ഡ്രൈവര്‍മാരായ സീനിയര്‍ സിപിഒ ഷൈജിത്ത്, സിപിഒ സനിത്ത് എന്നിവര്‍ മുങ്ങിയ സാഹചര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാനായാണ് ചോദ്യം ചെയ്തത്.
 
 പോലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പോലീസുകാരുടെ വീടുകളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. ഷൈജിത്തിന്റെ വീട്ടില്‍ നിന്നും പാസ്‌പോര്‍ട്ട് കണ്ടെടുത്തു. മറ്റ് രേഖകളുമായി ഇയാള്‍ കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. സനിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളൊന്നും കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.വിദേശത്തുള്ള പ്രതികള്‍ക്കായി എമിഗ്രേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മുങ്ങിയ പോലീസുകാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനിലും നോട്ടീസ് നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍