താരസംഘടനയായ അമ്മയിൽ നിന്നും നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടന്ന് നടനും മകനുമായ ഷമ്മി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഷമ്മി തിലകന്‍ പറയുന്നു.