ഏറ്റവും കൂടുതൽ വെറുക്കുന്നത് അമ്മയെ: ബിഗ് ബോസ് മത്സരാർത്ഥിയുടെ തുറന്നുപറച്ചിൽ

വ്യാഴം, 5 ജൂലൈ 2018 (15:31 IST)
ബിഗ് ബോസ് ആണ് ഇപ്പോൾ മലയാളികളുടെ വീട്ടിലെ സംസാരവിഷയം. ബിഗ് ബോസിലെ ഓരോ മത്സാരർത്ഥികളെയും ആകാംഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. സൂര്യനു താഴെയുള്ള എല്ലാ കാര്യങ്ങളും ബിഗ് ബോസ് ഹൗസിൽ ചർച്ച വിഷയമാകാറുണ്ട്. 
 
ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അമ്മയെ കുറിച്ച് ബിഗ് ബോസ് മത്സരാർഥികൾ പറഞ്ഞതാണ്. ഹിമ ശങ്കറും, ശ്വേത മേനോനു രഞ്ജിനുയും ചേർന്നായിരുന്നു ചർച്ച. താൻ ഏറ്റവും കുടുതൽ സ്നേഹിക്കുന്നതും വെറുക്കുന്നതും അമ്മയെ ആണെന്നായിരുന്നു ഹിമ പറഞ്ഞത്. 
 
അമ്മയോടൊപ്പം ഫൈറ്റ് ചെയ്താണ് താൻ ഇത്രയ്ക്ക് ബോൾഡായതെന്നും ഹിമ കൂട്ടിച്ചേർത്തു. നിങ്ങളൊക്കെ കാണുന്നതു പോലെയല്ല എന്റെ അമ്മ. അമ്മ ആരോടെങ്കിലും തോറ്റിട്ടുണ്ടെങ്കിൽ അത് എന്റെ മുന്നിൽ മാത്രമാണെന്നും ഹിമ പറയുന്നു. അമ്മയുടെ സ്വഭാവമാണ് തനിയ്ക്ക് കിട്ടിയതെന്ന് പല അവസരങ്ങളിലും താൻ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ഹിമ തുറന്നു പറഞ്ഞു. 
 
അമ്മയോടെ ഫൈറ്റ് ചെയ്യുമ്പോൾ ഒരു ബലമാണ് ലഭിക്കുക. പിന്നെ എന്തു പ്രശ്നം വന്നാലും അല്ലെങ്കിൽ ഇമോഷണലായിട്ടുളള ഏതൊരു സാഹചര്യത്തിലും നമുക്ക് പിടിച്ചു നിൽക്കാൻ സാധിക്കുമെന്നും ഹിമ പറഞ്ഞു. ഇതിനു പിന്തുണയുമായി രഞ്ജിനിയും ശ്വേതയും കൂടെയുണ്ട്. അമ്മയോടൊപ്പമുള്ള യുദ്ധം ജയിച്ചാൽ പെൺകുട്ടികളുടെ ജീവിതം വിജയിച്ചു എന്നാണ് ഹിമയുടെ ഫിലേസഫി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍