എന്റെ ഓര്‍മയില്‍ ഞാന്‍ മക്കളെ പോലും തല്ലിയിട്ടില്ല, സിനിമ കണ്ടാല്‍ പോലും കരയുന്ന ആളാണ് ഞാന്‍; മമ്മൂട്ടി

Webdunia
വ്യാഴം, 17 ഫെബ്രുവരി 2022 (09:37 IST)
ഉള്ളില്‍ തോന്നുന്ന കാര്യങ്ങള്‍ അതേപടി പുറത്ത് കാണിക്കുന്ന നടനാണ് മമ്മൂട്ടിയെന്ന് മലയാളികള്‍ക്ക് എല്ലാം അറിയാം. ദേഷ്യം വന്നാല്‍ അദ്ദേഹം ദേഷ്യം പ്രകടിപ്പിക്കും, സങ്കടം വന്നാല്‍ സങ്കടവും സന്തോഷം വന്നാല്‍ സന്തോഷവും. സിനിമ കണ്ടാല്‍ പോലും കരച്ചില്‍ വരുന്ന ആളാണ് താനെന്ന് പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
 
മറ്റൊരാള്‍ കരയുന്നത് കണ്ടാല്‍ ഞാന്‍ കരഞ്ഞുപോകും. സിനിമ കണ്ടാലും കരയും. സിനിമയാണ്, അഭിനയമാണ് എന്നൊക്കെ അറിയാം. എന്നാലും താന്‍ കരഞ്ഞു പോകുമെന്നും അത്രത്തോളം ഇമോഷണലാണെന്നും മമ്മൂട്ടി തന്നെ കുറിച്ച് ഈ അഭിമുഖത്തില്‍ പറയുന്നു.
 
മനസില്‍ ഒന്ന് വച്ചുകൊണ്ട് പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കാന്‍ തനിക്കറിയില്ലെന്നാണ് മമ്മൂട്ടി പറയുന്നത്. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ പെട്ടന്ന് കോപിക്കും. അതുപോലെ തന്നെ ദേഷ്യം തണുക്കുകയും ചെയ്യും.
 
താന്‍ ആരേയും ഇതുവരെ അടിച്ചിട്ടില്ലെന്നും മമ്മൂട്ടി പറയുന്നു. മക്കളെ പോലെ ചെറുപ്പത്തില്‍ അടിച്ചിട്ടില്ല. മാത്രമല്ല തന്നോട് ദ്രോഹം ചെയ്തവര്‍ക്ക് മോശം വരണം എന്ന മനസില്‍ പോലും താന്‍ ആഗ്രഹിക്കാറില്ലെന്നും അങ്ങനെ പകരംവീട്ടണമെന്ന് തോന്നാറില്ലെന്നും ഈ അഭിമുഖത്തില്‍ മമ്മൂട്ടി പറയുന്നുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article