നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോള്‍ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കും: മോഹന്‍ലാല്‍

കെ ആര്‍ അനൂപ്

ബുധന്‍, 16 ഫെബ്രുവരി 2022 (17:19 IST)
മോഹന്‍ലാലിന്റെ ആറാട്ട് റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം. സിനിമ കാണാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്കായി ആറാട്ട് എങ്ങനെയുള്ള സിനിമയായിരിക്കുമെന്ന സൂചന നല്‍കി മോഹന്‍ലാല്‍.
 
ഒരുപാട് കാലങ്ങളായി മലയാള സിനിമയില്‍ ഇറങ്ങിയിട്ടില്ലാത്ത തരം സിനിമയാണിതെന്ന് നടന്‍ പറഞ്ഞു.ചിരി പിടിച്ചു നിര്‍ത്താന്‍ കഴിയില്ല, അത്രത്തോളം തമാശ നിറഞ്ഞ സിനിമയാണ്.നെയ്യാറ്റിന്‍കര ഗോപന്റെ 'ആറാട്ട്' കണ്ടിറങ്ങുമ്പോള്‍ ഒരു ആറാട്ടിന് പോയ അനുഭവം തന്നെയായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍