500 ല്‍ അധികം സ്‌ക്രീനുകളിലേക്ക് മോഹന്‍ലാലിന്റെ ആറാട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 16 ഫെബ്രുവരി 2022 (11:47 IST)
മോഹന്‍ലാലിന്റെ ആറാട്ട് ഫെബ്രുവരി 18ന് പ്രദര്‍ശനത്തിനെത്തും. കേരളത്തില്‍ മാത്രം 500 ല്‍ അധികം സ്‌ക്രീനുകളിലാണ് റിലീസിനൊരുങ്ങുന്നത്. റിലീസ് ദിവസം രാവിലെ എട്ട് മണിക്കാകും ആദ്യ ഫാന്‍സ് ഷോ.500 ഓളം ഫാന്‍സ് ഷോകളാണ് കേരളത്തില്‍ മാത്രം ഉണ്ടാക്കുക എന്നാണ് വിവരം.
ആറാട്ടിന്റെ റിസര്‍വേര്‍ഷന്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.കഴിഞ്ഞ വ്യാഴാഴ്ച തന്നെ ആരംഭിച്ച ഫാന്‍സ് ഷോ ടിക്കറ്റുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി.
ഉദയകൃഷ്ണന്‍ തിരക്കഥയൊരുക്കിയ 'ആറാട്ട്' ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് മസാല എന്റര്‍ടെയ്ര്‍ കൂടിയാണ്.ശ്രദ്ധ ശ്രീനാഥ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍