ക്യാമറയുമായി മമ്മൂട്ടി യാത്രയിലോ ?വീഡിയോയ്ക്ക് പിന്നാലെ സ്ഥലം ഏതെന്ന് തിരഞ്ഞ് ആരാധകര്‍ !

കെ ആര്‍ അനൂപ്
വെള്ളി, 10 ഡിസം‌ബര്‍ 2021 (16:56 IST)
മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
നടന്റെ പുതിയ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തരംഗമായി മാറി. ക്യാമറയില്‍ ഒരു ചിത്രം പകര്‍ത്തുന്ന മെഗാസ്റ്റാറിനെയാണ് കാണാനാകുന്നത്.
 
'ദി ഫോട്ടോഗ്രാഫര്‍ ആന്‍ഡ് ദി ഫോട്ടോഗ്രാഫ്' എന്നാണ് മമ്മൂട്ടി പറയുന്നത്.ഈ സ്ഥലം ഏത് എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകര്‍.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം ചിത്രീകരണം പൂര്‍ത്തിയായി.

അനുബന്ധ വാര്‍ത്തകള്‍

Next Article