ജവാനെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ്! ബോളിവുഡ് സിനിമകള്‍ക്ക് മുന്നില്‍ മമ്മൂട്ടിയുടെ ചിത്രത്തിന്റെ കളക്ഷന്‍

കെ ആര്‍ അനൂപ്
വെള്ളി, 13 ഒക്‌ടോബര്‍ 2023 (09:14 IST)
ആദ്യ ദിവസങ്ങളില്‍ തന്നെ മികച്ച പ്രതികരണങ്ങള്‍ നേടിയില്ലെങ്കില്‍ സിനിമ തിയേറ്ററുകളില്‍ നിന്ന് പോകാന്‍ അധികസമയം വേണ്ടിവരില്ല, അതാണ് ഇന്ന് കണ്ടുവരുന്ന കാഴ്ച. നിര്‍മ്മാതാക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെയാണ്. ആ കടമ്പ ഒന്ന് കടന്നു കിട്ടിയാല്‍ മികച്ച ഓപ്പണിങ് സിനിമയ്ക്ക് കിട്ടുമെന്നത് മറുവശം. നെഗറ്റീവ് റിവ്യൂകളും ഡിഗ്രേഡിംഗും ഒരുവശത്ത് നടക്കുമ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ മാത്രം മുന്നേറിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. 
സെപ്റ്റംബര്‍ 28ന് പ്രദര്‍ശനത്തിനെത്തിയ മമ്മൂട്ടി ചിത്രം ആദ്യദിനങ്ങളില്‍ തന്നെ മികച്ച പ്രതികരണങ്ങളുമായി മുന്നേറി. കേരളത്തില്‍ മാത്രമല്ല വിദേശ രാജ്യങ്ങളിലും വന്‍ വിജയമാണ് നേടിയത്. കളക്ഷന്റെ കാര്യത്തിലും വിദേശ ഇടങ്ങളില്‍ നേട്ടമുണ്ടാക്കി.
 
യുകെയിലും അയര്‍ലന്‍ഡിലുമായി ഒടുവിലത്തെ വാരാന്ത്യത്തില്‍ സിനിമ നേടിയ കളക്ഷന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് ജവാനും മിഷന്‍ റാണിഗഞ്ജും തമിഴില്‍ നിന്ന് ചന്ദ്രമുഖി 2 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉണ്ടായിട്ടും കണ്ണൂര്‍ സ്‌ക്വാഡ് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമയായി മാറി.കണ്ണൂര്‍ സ്‌ക്വാഡ് 64,849 പൗണ്ട് (66 ലക്ഷം രൂപ) നേടി മുന്നിലെത്തിയപ്പോള്‍ തൊട്ടു പിറകെയായി ഷാരൂഖിന്റെ ജവാന്‍. 36,736 പൗണ്ട് മാത്രമാണ് സിനിമയ്ക്ക് നേടാനായത്.മിഷന്‍ റാണിഗഞ്ജ് 'ൂന്നാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടു.36,474 പൗണ്ടുമാണ് ആണ് നേടിയത്.കണ്ണൂര്‍ സ്‌ക്വാഡ് ഇതുവരെ 1,58,594 പൗണ്ട് (1.6 കോടി രൂപ) നേടിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്.
 
റൂള്‍സ് രഞ്ജന്‍, താങ്ക്യൂ ഫോര്‍ കമിംഗ്, ഫുക്രി 3, ഗഡ്ഡി ജാണ്ഡി, എനിഹൗ മിട്ടി പാവോ, ചന്ദ്രമുഖി 2, രത്തം, 800, സ്‌കന്ദ, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, ബുഹേ ബരിയാന്‍ തുടങ്ങിയ സിനിമകളാണ് യഥാക്രമം നാല് മുതല്‍ 14 വരെയുള്ള 14 വരെയുള്ള സ്ഥാനങ്ങളില്‍ ഇടം നേടിയത്.
 
മൂന്നാം വാരത്തില്‍ എത്തുമ്പോഴും കണ്ണൂര്‍ സ്‌ക്വാഡ് എണ്ണൂറിലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം തുടരുന്നു.
     
 

അനുബന്ധ വാര്‍ത്തകള്‍

Next Article