ഇന്ത്യൻ സിനിമയുടെ അഭിമാന മുഖം- മമ്മൂട്ടി!

Webdunia
ബുധന്‍, 18 ജൂലൈ 2018 (14:08 IST)
മമ്മൂട്ടിക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടന്‍ വേണമെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. ലോകസിനിമ വേദിയിൽ ഒരു തമിഴ്‌പടം ചർച്ചയായിട്ടുണ്ടെങ്കിൽ അതിന് മമ്മൂട്ടിയെന്ന മഹാനടനും കാരണമായിട്ടുണ്ട്. 
 
യുവതാരങ്ങളെപ്പോലും വെല്ലുന്ന തരത്തില്‍ ഓടിനടന്ന് അഭിനയിക്കുകയാണ് മമ്മൂട്ടിയിപ്പോൾ. പുതിയ പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നു. ഇങ്ങനെ ഒരു മാസം പോലും അവധിയെടുക്കാതെ എപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തെ വിമര്‍ശിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. 
 
എന്നാല്‍ എല്ലാവിധ വിമര്‍ശനങ്ങളെയും വിവാദങ്ങളെയും അവഗണിച്ചാണ് അദ്ദേഹം കുതിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ‘. ചിത്രം റിലീസ് ചെയ്തിട്ട് ഒരു മാസം കഴിഞ്ഞു. കലക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ഈ ചിത്രം ഇതിനോടകം തന്നെ ബോക്‌സോഫീസില്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. 
 
31 ദിവസം കൊണ്ട് 20,000 ഷോകൾ പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം. പ്രതിദിനം പ്രദര്‍ശനമുള്ള ചിത്രത്തിന് ഇപ്പോഴും 43% ഒക്യുപെന്‍സിയുണ്ട്. അതേസമയം, കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ നീരാളിക്ക് ഇതുവരെയായിട്ടും 25% ഒക്യുപെന്‍സിയേയുള്ളൂവെന്നതാണ് നിരാശയുളവാക്കുന്ന കാര്യം. 
 
മറ്റ് സിനിമകളുടെ വരവ് ചിത്രത്തെ ബാധിച്ചിട്ടില്ലെന്നതാണ് സന്തോഷകരമായ കാര്യം. ബോക്‌സോഫീസില്‍ നിന്നും ചിത്രം ഇനിയും റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും ഇപ്പോഴുണ്
 
മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും മമ്മൂട്ടി മയമാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചാണ് അദ്ദേഹം ഇരുഭാഷകളിലേക്കും പോയിട്ടുള്ളത്. റാം സംവിധാനം ചെയ്ത പേരന്‍പിലെ അമുതവന്‍ ഇതിനോടകം തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയിട്ടുണ്ട്. ഈ ചിത്രത്തിലെ അസാമാന്യ അഭിനയമികവിലൂടെ അദ്ദേഹത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുമെന്നുള്ള വിലയിരുത്തകളും പുറത്തുവന്നിട്ടുണ്ട്. തെലുങ്ക് ചിത്രമായ യാത്രയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article