തനിയാവർത്തനത്തേക്കാൾ മികച്ച ഒരു ചിത്രമുണ്ടെങ്കിൽ, അത് പേരൻപ് ആണ്: സമുദ്രക്കനി

ബുധന്‍, 18 ജൂലൈ 2018 (12:51 IST)
റാം സംവിധാനം ചെയ്ത ‘പേരൻപി’ന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ വെച്ച് നടന്നത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും പറയാനുള്ളത് മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചായിരുന്നു. സിനിമ കണ്ടവർക്കെല്ലാം നൂറുനാവാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് നടൻ സമുദ്രക്കനി രംഗത്തെത്തിയിരിക്കുകയാണ്.
 
റാമിന് അഭിനന്ദനങ്ങൾ. റാം ചെയ്ത നാല് ചിത്രങ്ങളും വെച്ച് നോക്കിയാൽ ഏറ്റവും മികച്ചത് പേരൻപ് തന്നെയാണ്. ഈ ചിത്രം കണ്ടുകഴിഞ്ഞാൽ, നമ്മൾ ഭാഗ്യം ചെയ്തവരാണെന്നും അത്രയും സുഖകരമായ ജീവിതമാണ് നമ്മൾ നയിച്ചുകൊണ്ടിരിക്കുന്നതെന്നും സ്വയം തോന്നും.    
 
മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം ലഭിച്ചു. ആ ഒരു അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല. തനിയാവർത്തനം എന്നൊരു മലയാളം പടമുണ്ട്. കാണണമെന്ന് തോന്നുമ്പോഴെല്ലാം ആ സിനിമ ഞാൻ കാണും. ആ ചിത്രം അദ്ദേഹത്തിന് ഒരുപാട് അവാർഡുകളും അഭിനന്ദനങ്ങളും നൽകിയിരുന്നു. അതിനേക്കാൾ അവാർഡുകൾ പേരൻപ് അദ്ദേഹത്തിന് നൽകും. - സമുദ്രക്കനി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍