എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ബഹുമാനിക്കാന്‍ മാത്രമറിയുന്ന അറിയുന്ന ഒരാളാണ് അദ്ദേഹം.’ പാര്‍വതി പറഞ്ഞു. മൈസ്‌റ്റോറിയുമായുള്ള പ്രശ്‌നത്തിൽ റോഷ്‌നിയോട് നേരിട്ട് സംസാരിച്ചെന്നും താരം പറഞ്ഞു.
ഒട്ടേറെ പുരുഷന്മാര്‍ എന്റെ ജീവിതത്തില്‍ റോള്‍ മോഡലുകളായിട്ടുണ്ട്. സത്യം പറഞ്ഞാല്‍ ഞാന്‍ ഭാഗ്യവതിയാണ്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനും സഹോദരനുമാണ്. ഒരു സ്ത്രീയെന്ന് കാണാതെ ഒരു വ്യക്തിയായാണ് അവര്‍ എന്നെ കാണുന്നത്. ഞാനൊരിക്കലും ഒരു പുരുഷവിരോധിയല്ല. പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയാണ് എന്റെ പ്രശ്‌നം.