ചെമ്മീനും ഞണ്ടും ഭയങ്കര ഇഷ്ടം, ദൈവം തമ്പുരാന്‍ വന്ന് അമൃതാണെന്ന് പറഞ്ഞ് കൊടുത്താലും നിശ്ചിത അളവിന് അപ്പുറം കഴിക്കില്ല; മമ്മൂട്ടിയുടെ ഭക്ഷണരീതി ഇങ്ങനെ

Webdunia
വെള്ളി, 1 ജൂലൈ 2022 (10:20 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡയറ്റിനെ കുറിച്ച് മലയാള സിനിമാലോകത്ത് എല്ലാവര്‍ക്കും അറിയാം. കൃത്യമായ ഡയറ്റ് പ്ലാനാണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും രഹസ്യം. ഭക്ഷണകാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും മമ്മൂട്ടി തയ്യാറല്ല. മമ്മൂട്ടിയുടെ ഭക്ഷണരീതിയെ കുറിച്ച് ഷെഫ് പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 
 
എല്ലാ ഭക്ഷണ സാധനങ്ങളും മമ്മൂക്ക കഴിക്കും. പക്ഷേ കഴിക്കുന്ന സാധനങ്ങള്‍ക്കെല്ലാം കൃത്യമായ അളവുണ്ട്. കഴിക്കുന്ന സാധനം അമൃതാണ്, അതിനി ദൈവം തമ്പുരാന്‍ കൊണ്ടുവന്ന് കൊടുത്താല്‍ പോലും നിശ്ചയിച്ചിട്ടുള്ള അളവിന് അപ്പുറം മമ്മൂക്ക കഴിക്കില്ല. 
 
കടല്‍ വിഭവങ്ങളെല്ലാം മമ്മൂക്കയ്ക്ക് ഭയങ്കര ഇഷ്ടമാണ്. പ്രത്യേകിച്ച് ചെമ്മീന്‍, ഞണ്ട് എന്നിവ. എന്ത് ഭക്ഷണ സാധനമാണെങ്കിലും വളരെ സാവധാനം ആസ്വദിച്ച് കഴിക്കും. ചോറ് വളരെ കുറച്ച് മാത്രമേ എടുക്കൂ. ഒരു അളവിന് അപ്പുറം കഴിക്കില്ല എന്നത് അദ്ദേഹത്തിന്റെ പോളിസിയാണെന്നും ഷെഫ് പിള്ള പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article