സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്

കെ ആര്‍ അനൂപ്
ശനി, 26 ഫെബ്രുവരി 2022 (11:07 IST)
'സിബിഐ 5' ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നു. ഇതുവരെയും ചിത്രത്തിലെ മമ്മൂട്ടിയുടെ രൂപം പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. സിബിഐ സീരിയലുകളിലെ പോലെ നെറ്റിയില്‍ ചുവന്ന കുങ്കുമക്കുറി ഇട്ടാണ് നടനെ കാണാനായത്.  
 
ചിത്രീകരണത്തിനിടെ ലഭിച്ച ഇടവേളയില്‍ മൊബൈല്‍ നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തു വന്നത്.
 
സിനിമയെ കുറിച്ചുള്ള ആദ്യ അപ്‌ഡേറ്റ് ഫെബ്രുവരി 26ന് പുറത്തുവരും.
 
ഫസ്റ്റ് ലുക്കിനൊപ്പം ടൈറ്റിലും പുതിയ തീം മ്യൂസിക്കും പുറത്തുവരും. ഫെബ്രുവരി 26ന് അഞ്ചുമണിക്കാണ് 'സിബിഐ 5' യുടെ പുതിയ അപ്‌ഡേറ്റ് പുറത്തുവരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article