മമ്മൂക്കയുടെ എനര്‍ജി ബീറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണ്:സ്രിന്ദ

കെ ആര്‍ അനൂപ്

ശനി, 26 ഫെബ്രുവരി 2022 (10:10 IST)
ഭീഷ്മപര്‍വ്വം മാര്‍ച്ച് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ നടി സ്രിന്ദയും ഉണ്ട്. റസിയ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.മംഗ്ലീഷിന് ശേഷം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനായ ത്രില്ലിലാണ് താരം. അമല്‍ നീരദ് ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ തന്നെ വലിയ സന്തോഷമായെന്നും സ്രിന്ദ പറഞ്ഞു.
ബിഗ് ബി കണ്ട് കഴിഞ്ഞശേഷം മുതലേ അമലും മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു നടി.
അത്തരത്തിലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു എന്ന് പറഞ്ഞാല്‍ ഇതില്‍ കൂടുതല്‍ എന്താണ് ആവശ്യപ്പെടുക. ഞാന്‍ മമ്മൂക്കയോടൊപ്പം ഇതിന് മുമ്പ് മംഗ്ലീഷിലാണ് അഭിനയിച്ചിട്ടുള്ളത്. അന്ന് തൊട്ടെ മമ്മൂക്ക വളരെ ചില്ലാണ്. പിന്നെ മമ്മൂക്കയുടെ എനര്‍ജി ബീറ്റ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടാണെന്നും ദ ക്യൂ നല്‍കിയ അഭിമുഖത്തിനിടെ നടി പറഞ്ഞു.
ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രമായി മമ്മൂട്ടി സിനിമയില്‍ മുഴുനീളം ഉണ്ടാകും.തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നു.അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.
 
ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണവും എഡിറ്റിംഗ് വിവേക് ഹര്‍ഷനും നിര്‍വഹിക്കുന്നു.സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍