‘സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു’- മമ്മൂട്ടി സ്റ്റാലിൽ ആയാൽ?

എസ് ഹർഷ
വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (14:45 IST)
‘സോവിയറ്റ് റഷ്യയില്‍ പണ്ടൊരു ചുവന്ന സിംഹം ജീവിച്ചിരുന്നു’ എന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ ഒരു ചിത്രമാണ്. സംഗതി മറ്റൊന്നുമല്ല, ഒറ്റനോട്ടത്തിൽ തന്നെ മമ്മൂട്ടിയിൽ മറ്റൊരാളെ കൂടെ കാണാൻ കഴിയും. സാക്ഷാൽ, മുന്‍ റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിനെ. 
 
സ്റ്റാലിന്‍ എന്ന സാങ്കല്പിക സിനിമയുടെ ഫാന്‍ മെയ്ഡ് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കട്ടി മീശയ്ക്കും തുളച്ചു കയറുന്ന നോട്ടവുമായി ഗംഭീര ഭാവത്തിലാണ് മമ്മൂട്ടി. കമ്യൂണിസ്റ്റ് പതാകയിലെ ചുവപ്പും അരിവാള്‍ ചുറ്റിക നക്ഷത്രവുമൊക്കെ അടങ്ങുന്നതാണ് ‘സ്റ്റാലിന്‍’ എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ടൈറ്റില്‍. ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്. 
 
പുതിയ പുതിയ ലുക്കുകളില്‍ ഞെട്ടിക്കുന്നതില്‍ നടന്‍ മമ്മൂട്ടിയെ കഴിഞ്ഞേ മലയാള സിനിമയില്‍ മറ്റൊരാളുള്ളു. താരത്തിന്‍റെ പുതിയ ലുക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു മമ്മൂട്ടി ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. നേരത്തെ മമ്മൂട്ടിയുടെ പിറന്നാല്‍ ദിനത്തില്‍ ഷൈലോക്കിലെ ഫാന്‍മെയ്ഡ് ലുക്കും സമാന രീതിയില്‍ വൈറലായിരുന്നു. പിഷാരടിയുടെ ഗാനഗന്ധര്‍വ്വനാണ് റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം.
 
സാനി യാസ് ആണ് ഈ പോസ്റ്ററിനു പിന്നിൽ. ഫിദല്‍ കാസ്‌ട്രോയുടെയും പിണറായി വിജയന്റെയുമൊക്കെ രൂപപ്പകര്‍ച്ചയില്‍ അദ്ദേഹം പലപ്പോഴായി അവതരിപ്പിച്ച പോസ്റ്റര്‍ ഡിസൈനുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article