കല്യാണത്തിനെത്താൻ കഴിഞ്ഞില്ല, പ്രിയ ഫോട്ടോഗ്രാഫറുടെ വീട്ടിലെത്തി ആശംസ അറിയിച്ച് മമ്മൂട്ടി !

എസ് ഹർഷ

വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (13:23 IST)
വലിപ്പചെറുപ്പം നോക്കാതെ ഏത് കലാകാരന്മാരുടെയും മംഗളകർമങ്ങളിൽ പങ്കാളിയാകറുള്ള താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫർ ശ്രീനാഥ് ഉണ്ണികൃഷ്ണന്റെ വിവാഹത്തിന് എത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഇതോടെ ആരാധകരെല്ലാം കാരണം അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ, സിനിമാതിരക്കുള്ളതിനാലാണ് വിവാഹത്തിനു പങ്കെടുക്കാൻ മമ്മൂട്ടിക്ക് കഴിയാതിരുന്നത്. 
 
കല്ല്യാണദിവസം വൈകുന്നേരത്തോടെ വീട്ടിൽ അതിഥിയായി മമ്മൂട്ടിയെത്തിയതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ. ശ്രീനാഥിനും കുടുംബത്തിനുമൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഗ്രേറ്റ് ഫാദർ, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളിൽ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ശ്രീനാഥ് ആണ്.
 
ഉണ്ണി മുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങൾ ശ്രീനാഥിന്റെ വിവാഹത്തിനെത്തിയിരുന്നു. നടൻ ദിലീപും ശ്രീനാഥിന്റെ വീട്ടിലാണ് ആശംസകൾ അറിയിച്ച് എത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍