Mammootty Vinayakan Movie: ഇത് വില്ലൻ, കൊടൂര വില്ലൻ! കൊടുമൺ പോറ്റിയേക്കാൾ ഡോസ് കൂടിയ ഐറ്റം; മമ്മൂട്ടി കമ്പനിയുടെ ഏഴാം സിനിമയുടെ ടൈറ്റിൽ പുറത്ത്

നിഹാരിക കെ.എസ്
ശനി, 15 ഫെബ്രുവരി 2025 (18:53 IST)
പുത്തൻ പരീക്ഷണങ്ങളിലൂടെ മലയാളികളെ എന്നും വിസ്മയിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. ജിതിൻ ജെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ടൈറ്റിലും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവിട്ടിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. കളങ്കാവൽ എന്നാണ് സിനിമയുടെ പേര്. സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.
 
മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഭാവം ഈ സിനിമയിൽ കാണുമെന്ന് ഉറപ്പ് നൽകുന്നതാണ് പോസ്റ്റർ. പോസ്റ്റർ പുറത്തുവിട്ട് നിമിഷങ്ങൾക്കുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഭ്രമയുഗം എന്ന സിനിമയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയെ പോലെ ഈ കഥാപാത്രവും മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
 
സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി വില്ലൻ വേഷത്തിലാണ് എത്തുന്നതാണ് റിപ്പോർട്ടുകൾ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article