മലൈക്കോട്ടൈ വാലിബന്‍ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. വന്‍ ഹൈപ്പോടെയാണ് ചിത്രം എത്തുന്നതും.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ലാല്‍ ആദ്യമായി ഒന്നിക്കുന്നതാണ് ഇതിനുപിന്നിലെ കാരണം. സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
വാലിബന്റെ റിലീസ് ജനുവരി 25നാണ്. എന്നാല്‍ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. സിനിമ അവസാനിക്കുന്നതും രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാക്കും. പ്രതീക്ഷിക്കുന്നതിനും അപ്പുറത്തേക്ക് മലൈക്കോട്ടൈ വാലിബന്‍ എത്തുമെന്നാണ് ആരാധകരും കരുതുന്നത്.
കാനഡയില്‍ മാത്രം അന്‍പതില്‍ കൂടുതല്‍ ഇടങ്ങളില്‍ റിലീസ് ചെയ്യും. തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഏറ്റവും വലിയ റിലീസ് ആകും ഇതെന്നാണ് വിവരം.കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടപ്പിക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. മോളിവുഡില്‍ പുതിയ റെക്കോര്‍ഡുകള്‍ വാലിബന് സൃഷ്ടിക്കാന്‍ ആകുമെന്നാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.
മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് കൂടിയായി ഇത് മാറും. ആദ്യത്തെ ആഴ്ച തന്നെ 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.