മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസ്,'മലൈക്കോട്ടൈ വാലിബന്‍' വരുമ്പോള്‍, സിനിമയിലെ ഗാനം

കെ ആര്‍ അനൂപ്

ശനി, 13 ജനുവരി 2024 (10:20 IST)
Malaikottai Vaaliban
സിനിമ പ്രേമികള്‍ കാത്തിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ കാണാനായി. ചിത്രത്തിന്റെ പ്രമോഷനുകള്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. നിര്‍മ്മാതാക്കള്‍ സിനിമയിലെ പുതിയൊരു ഗാനം കൂടി പുറത്തിറക്കി.
 
പി എസ് റഫീഖ് എഴുതിയ മദഭരമിഴിയോരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രീതി പിള്ളയാണ്.മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓവര്‍സീസ് റിലീസ് കൂടിയായി ഇത് മാറും. ആദ്യത്തെ ആഴ്ച തന്നെ 175ല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ കേരളത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍