ചികിത്സ കഴിഞ്ഞ് താടി വളര്‍ത്തിയ മോഹന്‍ലാല്‍, രജനികാന്തും കമല്‍ഹാസനും വന്നില്ല, ഒടുവില്‍ സമ്മതം മൂളി ലാല്‍, 26 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത് !
സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവര്‍ അഭിനയിച്ച ചിത്രം 1998ലാണ് റിലീസായത്. ഇപ്പോഴിതാ സിനിമയിലേക്ക് മോഹന്‍ലാല്‍ എത്തിയതിനെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുകയാണ്.
മോഹന്‍ലാലിന്റെ നിരഞ്ജന്‍ എന്ന കഥാപാത്രം ഇപ്പോഴും മലയാളികളുടെ മനസ്സില്‍ ഉണ്ടാകും താടി നീട്ടി വളര്‍ത്തിയ ആ രൂപം. ഒരൊറ്റ രംഗത്തിലെ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെങ്കിലും സിനിമയില്‍ അത്രതന്നെ പ്രാധാന്യമുള്ള കഥാപാത്രം. അന്ന് ഈ വേഷം ചെയ്യുവാനായി രജനികാന്തിനെയും കമല്‍ ഹാസിനെയും നിര്‍മ്മാതാക്കള്‍ സമീപിച്ചിരുന്നു. താരമൂല്യമുള്ള ഒരു കഥാപാത്രത്തെ കൊണ്ടുവരുവാന്‍ ഒരു കാരണമുണ്ട് അത് സംവിധായകന്‍ സിബി മലയില്‍ തന്നെ വെളിപ്പെടുത്തി.