വീണിട്ടില്ല 'വാലിബന്‍', ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ അവസാന ശ്രമം, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജനുവരി 2024 (15:14 IST)
'മലൈക്കോട്ടൈ വാലിബന്‍' പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ 11 കോടിയിലധികം നേടാന്‍ സിനിമയ്ക്കായി. ചിത്രം അതിന്റെ ആദ്യ നാല് ദിവസങ്ങളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചു, ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 10.80 കോടി നേടാനുമായി.
 
 അഞ്ചാം ദിവസം, 65 ലക്ഷം രൂപ കളക്ഷനില്‍ ചേര്‍ത്തു.
 ആദ്യ ദിവസം (ഒന്നാം വ്യാഴം) 5.65 കോടിയും, ആദ്യ വെള്ളിയാഴ്ച 2.4 കോടിയും, ആദ്യ ശനിയാഴ്ച 1.5 കോടിയും, ആദ്യ ഞായറാഴ്ച 1.25 കോടിയും നേടിയാണ് 'മലൈക്കോട്ടൈ വാലിബന്‍' ബോക്സ് ഓഫീസ് യാത്ര തുടങ്ങിയത്. 
 
ചിത്രത്തിന്റെ തിങ്കളാഴ്ചത്തെ കളക്ഷന്‍ കൂടി ചേര്‍ത്തപ്പോള്‍ 11.45 കോടി രൂപയായി ഉയര്‍ന്നു. 2024 ജനുവരി 29 തിങ്കളാഴ്ച തീയറ്ററുകളിലെ ഒക്യുപ്പന്‍സി
 
12.81% രേഖപ്പെടുത്തി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article