Malaikottai Vaaliban First Day Collection Report: ആദ്യദിനം മലൈക്കോട്ടൈ വാലിബന്‍ എത്ര കോടി നേടുമെന്നോ? കണക്കുകള്‍ ഞെട്ടിക്കുന്നത്

രേണുക വേണു
ചൊവ്വ, 23 ജനുവരി 2024 (16:52 IST)
Malaikottai Vaaliban: മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ഉറപ്പിച്ച് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് വാലിബന്റെ പ്രീ-സെയില്‍ ബുക്കിങ് രണ്ടര കോടി കടന്നു. ജനുവരി 25 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുന്നത്. റിലീസ് ദിവസം ആകുമ്പോഴേക്കും മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയില്‍ ബുക്കിങ് മൂന്ന് കോടി ആകുമെന്നാണ് കണക്കുകൂട്ടല്‍. ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ ആണിത്. 
 
ഇപ്പോള്‍ വരുന്ന കണക്കുകള്‍ പ്രകാരം ആദ്യ ദിനം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ആറ് കോടിക്ക് അടുത്ത് കളക്ട് ചെയ്യാന്‍ വാലിബന് സാധിക്കും. ഇത് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ ആയിരിക്കും. പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ കൂടി ലഭിച്ചാല്‍ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമാകാനും വാലിബന് സാധിക്കും. 
 
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ഹരീഷ് പേരടി, സോനാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. പി.എസ്.റഫീഖും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് തിരക്കഥ. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ് സിനിമാസ്, യൂഡ്ലി ഫിലിംസ്, ആമേന്‍ മൂവി മൊണാസ്ട്രി എന്നിവരുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള, ക്യാമറ മധു നീലകണ്ഠന്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article