അന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരിലൊരാള്‍,22 വര്‍ഷങ്ങളായി സിനിമയില്‍ ഇല്ല, ഇപ്പോഴും കോടികളുടെ ആസ്തി,ശാലിനി പഴയ ആളല്ല!

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (15:33 IST)
നടി ശാലിനി അഭിനയ ജീവിതം അവസാനിപ്പിച്ചിട്ട് 22 വര്‍ഷങ്ങള്‍ പിന്നിടുന്നു. നിറത്തിന്റെ റീമേക്കായ പ്രിയദ വരാം എന്ന ചിത്രത്തില്‍ പ്രശാന്തിനൊപ്പമായിരുന്നു നടി ഒടുവിലായി അഭിനയിച്ചത്. കരിയര്‍ അവസാനിപ്പിച്ചിട്ട് ഇത്രയധികം വര്‍ഷമായിട്ടും ശാലിനിയുടെ ആസ്തിയില്‍ കുറവ് വന്നിട്ടില്ല. നടിയുടെ ഇപ്പോഴത്തെ ആസ്തി എത്രയാണെന്ന് അറിയാമോ?
 
ശാലിനി അഭിനയിക്കുന്ന കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടിമാരില്‍ ഒരാളായിരുന്നു. 50 ലക്ഷം വരെ ശാലിനിക്ക് തമിഴ് സിനിമയില്‍ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നു. അതേസമയം ഇന്ന് ആസ്തിയുടെ കാര്യത്തില്‍ പല മുന്‍ നടിമാരേക്കാള്‍ മുന്നിലാണ് ശാലിനി. 50 കോടി രൂപയാണ് ശാലിനിയുടെ ഇന്നത്തെ ആസ്തി. ഇന്നത്തെ പല നടിമാര്‍ക്കും ഇത്രയും ആസ്തിയില്ല. ശാലിനിയുടെ ഭര്‍ത്താവും നടനുമായ അജിത്തിന് 200 കോടിയോളം രൂപയുടെ ആസ്തിയുണ്ട്.
 
2022ല്‍ ആയിരുന്നു ശാലിനി ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. പിന്നീട് കുടുംബത്തിലെ ഓരോ വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവയ്ക്കാന്‍ തുടങ്ങി.എച്ച് വിനോദ് സംവിധാനം ചെയ്ത വലിമൈ എന്ന ചിത്രത്തിലാണ് നടനെ ഒടുവില്‍ കണ്ടത്.ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 194.5 കോടിയാണ് സിനിമയുടെ ലൈഫ് ടൈം കളക്ഷന്‍.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article