മോഹന്‍ലാലിനെ വേണ്ട ഉണ്ണി മുകുന്ദനെ മതി ! കാരണം ഒന്ന് പ്രാണ പ്രതിഷ്ഠ, വാലിബന് ബഹിഷ്‌കരണ ആഹ്വാനം

കെ ആര്‍ അനൂപ്

ചൊവ്വ, 23 ജനുവരി 2024 (15:19 IST)
Mohanlal Unni Mukundan
ഇന്ത്യന്‍ സിനിമ ലോകത്തെ വലിയ താരനിര തന്നെ അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുവാനായി എത്തിയിരുന്നു. അമിതാഭ് ബച്ചന്‍ മുതല്‍ രജനികാന്ത് വരെയുള്ള താരങ്ങള്‍ രാമ ക്ഷേത്രത്തിനു മുന്നില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക പന്തലില്‍ ഒത്തുചേര്‍ന്നു. എന്നാല്‍ കേരളത്തിലെ താരങ്ങളില്‍ മോഹന്‍ലാലിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പങ്കെടുക്കാത്തത് വലിയ ചര്‍ച്ചയായി മാറി. എന്നാല്‍ പ്രാണ പ്രതിഷ്ഠ നടന്ന സമയത്ത് തന്റെ സിനിമയുടെ ലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നേരത്തെ നിശ്ചയിച്ച പ്രകാരം ആഘോഷങ്ങള്‍ ഉണ്ണി മുകുന്ദന്‍ നടത്തിയിരുന്നു.
 
ഗെറ്റ് സെറ്റ് ബേബി എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെറിയ ആഘോഷം നടന്നു. ഇതോടെ ക്ഷണിച്ചിട്ടും പോകാത്ത മോഹന്‍ലാലിന് നേരെ സൈബര്‍ ലോകത്ത് ആക്രമണം രൂക്ഷമാണ്. വരാനിരിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന് നേരെയും ആളുകള്‍ തിരിഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സിനിമ റിലീസ് ചെയ്യും എന്നതിനാല്‍ പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് മോഹന്‍ലാല്‍ മനപൂര്‍വ്വം വിട്ടുനിന്നതാണെന്നും ചിലയാളുകള്‍ പറയുന്നു.
 
'മലൈക്കോട്ടേ വാലിബന്‍' ബഹിഷ്‌ക്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ജനുവരി 25നാണ് റിലീസ്. സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ക്ക് കേരളത്തില്‍ നിന്നും ക്ഷണം ഉണ്ടായിരുന്നു.സുരേഷ് ഗോപിക്കും വിജി തമ്പിക്കും ക്ഷണം ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.മോഹന്‍ലാല്‍ കൊച്ചിയില്‍ വച്ച് അക്ഷതം സ്വീകരിച്ചിരുന്നു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍