ജോസഫിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന സുന്ദരിയാണ് മാധുരി ബ്രിഗാൻഡ.കർണാടകയിലാണ് ജനിച്ചതെങ്കിലും താരം കൂടുതൽ ചിത്രങ്ങൾ ചെയ്‌തത് മലയാളത്തിലാണ്. തന്റെ സമൂഹമാധ്യമങ്ങളിലൂടെ മാധുരി പങ്കുവെയ്ക്കുന്ന പല ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്
ഇപ്പോഴിതാ ജോസഫിൽ കണ്ടതിൽ നിന്നും വ്യത്യസ്‌തയായി ഫിറ്റ്‌നസ് കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് കർണാടക സുന്ദരി. ജോസഫിൽ കണ്ടതിൽ നിന്നും ഏറെ മാറിയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത മട്ടാണ്.