'പ്രിയപ്പെട്ട ടോവി, ഉർവ്വശി... ഇനിയും ഒരുപാട് കാലം സഞ്ചരിക്കാനുണ്ട്, മനസ്സിന്റെ കൂട്ടായി': മികച്ച പ്രതികരണം നൽകി എന്റെ ഉമ്മാന്റെ പേര്

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (12:07 IST)
തിയേറ്ററുകൾ കീഴടക്കി മുന്നേറുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ചിത്രം കണ്ട് നിരവധിപേർ ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങൾ പങ്കുവെച്ചു. ഇപ്പോൾ വൈറലാകുന്നത് നടനും സംവിധായകനുമായ മധുപാലിന്റെ ഫേസ്‌ബുക്ക് കുറിപ്പാണ്.
 
'ഹമീദും ഉമ്മയും ജീവിതത്തിന്റെ വിസ്മയമാകുന്നു. വാക്കുകൾ അർത്ഥമില്ലാത്ത അക്ഷരങ്ങളല്ലെന്നും അത് അനുഭവിപ്പിക്കുന്നതെന്നും ആ ഉമ്മയും മകനും ഓർമിപ്പിക്കുന്നു'- മധുപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
വീണ്ടും ഒരു സിനിമ കണ്ടു എന്റെ ഉമ്മാന്റെ പേര്..
ജീവിതത്തിൽ അനാഥനാകുന്നത് മരണത്തിന് തുല്യം എന്നത് അനുഭവിച്ചാൽ മാത്രം മനസ്സിലാവുന്നതാണ്.ഹമീദിന്റെ കണ്ടെത്തലും തിരിച്ചറിവും ഒരായുസ്സിന്റെ പുണ്യമാണ്. നേർത്ത തേങ്ങലും വീഴാറായ കണ്ണീരും മുന്നോട്ടുള്ള കാഴ്ചയിൽ ഒപ്പമുണ്ടാവുന്നത് ഭാഗ്യമാണ്. അതൊരിക്കലും അസ്തമയമാകുന്നില്ല. ഹമീദ്യം ഉമ്മയും ജീവിതത്തിന്റെ വിസ്മയമാകുന്നു. വാക്കുകൾ അർത്ഥമില്ലാത്ത അക്ഷരങ്ങളല്ലെന്നും അത് അനുഭവിപ്പിക്കുന്നതെന്നും ആ ഉമ്മയും മകനും ഓർമിപ്പിക്കുന്നു.
പ്രിയപ്പെട്ട ടോവി, ഉർവ്വശി ... ഇനിയും ഒരുപാട് കാലം സഞ്ചരിക്കാനുണ്ട്. മനസ്സിന്റെ കൂട്ടായി ...

അനുബന്ധ വാര്‍ത്തകള്‍

Next Article