ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കലാ രഞ്ജിനിയും കല്‍പ്പനയും ഉർവശിയും. ഏത് തരം കഥാപാത്രങ്ങളും തങ്ങളുടേതായ രീതിയിൽ ചെയ്‌ത് പ്രേക്ഷകരെ കൈയിലെടുക്കാൻ പറ്റിയ മികച്ചവരായിരുന്നു കലാ രഞ്ജിനി, കല്‍പ്പന, ഉര്‍വ്വശി എന്നീ താരസുന്ദരികൾ.
ഒരു സിനിമ കഥ പങ്കുവയ്ക്കുന്നതിനിടെയാണ് കല്‍പ്പനയുടെ വായില്‍ നിന്ന് പ്രേമം എന്നൊരു വാക്ക് വീണത്. സിനിമയില്‍ ശിവാജി ഗണേശന്‍ അവരെ പ്രേമിക്കുകയാണെന്നായിരുന്നു സിനിമയിലെ ആ സഭാഷണം. എന്നാല്‍ ഇത് കേട്ട് കൊണ്ട് അച്ഛന്‍ അടുത്തേയ്ക്ക് വന്നു. എന്നിട്ട് ചോദിച്ചു എന്താ മക്കളെ പ്രേമം എന്ന്. ചേച്ചി ഉടന്‍ പറഞ്ഞു, അച്ഛാ അത് അവര്‍ രണ്ടു പേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിച്ചു. അതാണ് പ്രേമം.