ഉമ്മ വയ്‌ക്കുന്നത് അത്ര സിംപിളല്ല, കഷ്‌ടപ്പാട് തുറന്നുപറഞ്ഞ് ടോവിനോ തോമസ്

വ്യാഴം, 20 ഡിസം‌ബര്‍ 2018 (15:02 IST)
യൂത്തന്മാർക്കിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർ ഉൾപ്പെടെ എല്ലാവരും ഒരുപോലെ ഇഷ്‌ടപ്പെടുന്ന താരമാണ് ടോവിനോ. മലയാളത്തിന്റെ ഇ‌മ്രാൻ ഹാഷ്‌മി എന്നാണ് ടോവിനോയെ പ്രേക്ഷകർ വിളിക്കുന്നത്. എന്നാൽ ഇത് നെഗറ്റീവ് സെൻസിൽ അല്ല എന്നുള്ളതും ശ്രദ്ധേയമാണ്.
 
മായാനദി, തീവണ്ടി, അഭിയുടെ കഥ അനുവിന്റേയും തുടങ്ങിയ ചിത്രങ്ങളിലെ ലിപ്‌ലോക്ക് വൻ ചർച്ചയായിരുന്നു. എന്നാൽ ലിപ്‌ലോക്ക് ചെയ്യുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് ടോവിനോ തുറന്നുപറഞ്ഞിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നിൽ സംവിധായകൻ ആക്ഷൻ പറഞ്ഞാൽ മാത്രമാണ് താൻ ചുംബിക്കുകയുള്ളൂവെന്നും ടൊവിനോ നർമ രൂപേണേ പറയുന്നു.
 
ലൊക്കേഷനിൽ നൂറ് കണക്കിന് ആളുകളുണ്ട്. അവരുടെ മുന്നിൽവെച്ച് ആക്ഷൻ പറയുമ്പോൾ ഉമ്മ വയ്ക്കുന്നത് അത്ര രസമുളള പരിപാടിയല്ലെന്നും താരം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍