ലൂസിഫറിന്റെ തെലുങ്ക് റീമേക്കും പ്രഖ്യാപനം കൊണ്ടു തന്നെ ശ്രദ്ധനേടിയിരുന്നു.ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി എത്തുന്നത്. ഇപോഴിതാ സിനിമയുടെ ചിത്രീകരണം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഗോഡ്ഫാദര്‍ എന്ന് പേരിടാന്‍ തീരുമാനിച്ചെന്നും പറയപ്പെടുന്നു.മലയാളത്തില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുക. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.
അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലുങ്ക് റീമേക്കില്‍ നയന്‍താര നായികയായെത്തുമെന്നാണ് കേള്‍ക്കുന്നത്.