'ലൂസിഫര്‍' തെലുങ്കില്‍ 'ഗോഡ്ഫാദര്‍', ചിത്രീകരണം ഓഗസ്റ്റില്‍ !

കെ ആര്‍ അനൂപ്

വെള്ളി, 30 ജൂലൈ 2021 (15:04 IST)
ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. മോഹന്‍ രാജ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ചിരു 153' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സിനിമയ്ക്ക് 'ഗോഡ്ഫാദര്‍' എന്ന് ടൈറ്റില്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍.ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്ന് ചില വ്യത്യാസങ്ങളോടെയായിരിക്കും തെലുങ്ക് റീമേക്ക് നിര്‍മ്മിക്കുക. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് തമന്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍