ചിരഞ്ജീവി വിടപറഞ്ഞിട്ട് ഒരു വര്‍ഷം, ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ മേഘ്‌ന രാജ്

കെ ആര്‍ അനൂപ്

തിങ്കള്‍, 7 ജൂണ്‍ 2021 (14:59 IST)
ജൂണ്‍ 7 നായിരുന്നു തെന്നിന്ത്യന്‍ സിനിമ പ്രേമികളെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്തുവന്നത്. മേഘ്‌നരാജിന്റെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഈ ലോകത്തോട് വിട പറഞ്ഞത്. 39-ാം വയസ്സിലായിരുന്നു മരണം. തന്നെ വിട്ടു പോയി ഒരു വര്‍ഷം ആകുമ്പോഴും ഭര്‍ത്താവിന്റെ ഓര്‍മകളിലാണ് മേഘ്‌ന.
 
ചിരഞ്ജീവിയ്‌ക്കൊപ്പം ഉള്ള സന്തോഷ നിമിഷങ്ങളില്‍ എടുത്ത ഒരു ചിത്രം പങ്കു വെച്ചു കൊണ്ട് നടി പ്രിയതമനെ ഓര്‍ത്തത്. ഞങ്ങള്‍ എന്റെത് എന്നൊക്കെയാണ് താരം കുറിച്ചത്. സഹോദരന്‍ അര്‍ജുന്‍ സര്‍ജയും ചേട്ടന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു.
 
2018 ലായിരുന്നു ഇരുവരുടെയും വിവാഹം. ജൂനിയര്‍ ചീരു എത്തിയതോടെ നടിയുടെ ജീവിതം പതിയെ സാധാരണ നിലയിലേക്ക് എത്തി. മകന്റെ ഓരോ വിശേഷങ്ങളും മേഘ്‌ന പങ്കുവയ്ക്കാറുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍