സാമന്തയുടെ 'ഖുഷി' പരാജയമോ ? സിനിമയുടെ ക്ലോസിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെ ആര്‍ അനൂപ്
വെള്ളി, 27 ഒക്‌ടോബര്‍ 2023 (11:18 IST)
വലിയ വിജയം എന്ന് പറയാന്‍ പറ്റില്ലെങ്കിലും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടമില്ലാതെയാണ് ഖുഷി പ്രദര്‍ശനം അവസാനിപ്പിച്ചത്.വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 80.25 കോടി നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഖുഷിയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്.ഒക്ടോബര്‍ ഒന്നിന് സ്ട്രീമിംഗ് ആരംഭിച്ചു.നെറ്റ്ഫ്‌ലിക്‌സ് 30 കോടി രൂപയ്ക്കാണ് സിനിമ സ്വന്തമാക്കിയത്.ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്തത്.തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ റിലീസ് ചെയ്തു. 
ജയറാം, സച്ചിന്‍ ഖേഡേക്കര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ പ്രദീപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article