ഗോപാലകൃഷ്ണനില്‍ നിന്ന് ദിലീപിലേക്ക്; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജനപ്രിയ നായകന്റെ പ്രായം എത്രയെന്നോ?

വെള്ളി, 27 ഒക്‌ടോബര്‍ 2023 (10:34 IST)
മലയാളത്തിന്റെ ജനപ്രിയ നായകനാണ് ദിലീപ്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1969 ഒക്ടോബര്‍ 27 നാണ് ദിലീപിന്റെ ജനനം. തന്റെ 54-ാം ജന്മദിനമാണ് ദിലീപ് ഇന്ന് ആഘോഷിക്കുന്നത്. 
 
എറണാകുളം ജില്ലയിലാണ് താരത്തിന്റെ ജനനം. ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള എന്നാണ് ദിലീപിന്റെ യഥാര്‍ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് ദിലീപ് എന്ന പേര് സ്വീകരിച്ചത്. 
 
കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് ദിലീപ് അഭിനയരംഗത്തേക്ക് എത്തുന്നത്. തുടക്കകാലത്ത് സഹസംവിധായകനായി പ്രവൃത്തിച്ചിട്ടുണ്ട്. 1994 ല്‍ മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ദിലീപ് ശ്രദ്ധിക്കപ്പെട്ടത്. ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിലൂടെ ദിലീപ് മലയാളികളുടെ പ്രിയപ്പെട്ട നായകനായി. ഈ പറക്കും തളിക, സിഐഡി മൂസ, മീശ മാധവന്‍, റണ്‍വെ എന്നീ ചിത്രങ്ങളിലൂടെ ദിലീപ് ബോക്സ്ഓഫീസിലും വന്‍ നേട്ടം കൊയ്തു. 
 
1998 ഒക്ടോബര്‍ 20 ന് നടി മഞ്ജു വാരിയറെ ദിലീപ് വിവാഹം കഴിച്ചു. 2015 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍