ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രവുമായി പൃഥ്വിരാജ്, അണിയറയില്‍ ഒരുങ്ങുന്നത് ചരിത്ര സിനിമ, ചിത്രീകരണം 2025 ല്‍

കെ ആര്‍ അനൂപ്

വ്യാഴം, 26 ഒക്‌ടോബര്‍ 2023 (15:11 IST)
വിജി തമ്പി എന്ന സംവിധായകന്റെ പേര് മലയാള സിനിമ ഉള്ളടത്തോളം കാലം നിലനില്‍ക്കും. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ തൊണ്ണൂറുകളിലാണ് കൂടുതല്‍ തിളങ്ങിയത്. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍. ആദ്യമായി ഒരു ചരിത്ര സിനിമ അദ്ദേഹം സംവിധാനം ചെയ്യും.
 
പൃഥ്വിരാജിനെ നായകനാക്കിയാണ് പുതിയ ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്.വേലുത്തമ്പി ദളവയുടെ ജീവിതകഥയാണ് സിനിമയാകുന്നത്. 2025 ല്‍ ചിത്രീകരണം ആരംഭിക്കും. രഞ്ജി പണിക്കര്‍ തിരക്കഥ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാന്‍ ചെയ്തതാണെങ്കിലും പിന്നീട് പിന്നീട് ആടുജീവിതം തിരക്കുകളിലേക്ക് പൃഥ്വിരാജ് കടന്നു. തിരക്കഥ രചിക്കാനായി അഞ്ചുവര്‍ഷം സമയമെടുത്തു രഞ്ജി പണിക്കര്‍. മലയാളം ഇംഗ്ലീഷ് ഭാഷകളിലായി ചിത്രീകരിക്കും.   
 
എംപുരാന്‍, കാളിയന്‍, ടൈസണ്‍ തുടങ്ങിയ സിനിമകള്‍ പൃഥ്വിരാജിന് മുന്നില്‍ ഇനിയുണ്ട്.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍