വിന്റേജ് ലുക്കില്‍ ദിലീപ്, പിറന്നാള്‍ ദിനത്തില്‍ തങ്കമണിയിലെ സെക്കന്‍ഡ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്

വെള്ളി, 27 ഒക്‌ടോബര്‍ 2023 (09:14 IST)
ദിലീപ് ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് വരാനിരിക്കുന്ന ചിത്രമായ തങ്കമണിയിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.വിന്റേജ് ലുക്കിലാണ് നടനെ കാണാനായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by William Francis (@williamfrancisofficial)

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന തങ്കമണി ദിലീപിന്റെ 148-ാമത് സിനിമയാണ്.നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. അജ്മല്‍ അമീര്‍, സുദേവ് നായര്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി, സന്തോഷ് കീഴാറ്റൂര്‍, അസീസ് നെടുമങ്ങാട്, തൊമ്മന്‍ മാങ്കുവ, ജിബിന്‍ ജി., അരുണ്‍ ശങ്കരന്‍, മാളവിക മേനോന്‍, രമ്യ പണിക്കര്‍, മുക്ത, ശിവകാമി, അംബിക മോഹന്‍, സ്മിനു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. തമിഴ് സിനിമയിലെ താരങ്ങളായ ജോണ്‍ വിജയ്, സമ്പത്ത് റാം ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.
 
 സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി. ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍