27 വർഷങ്ങൾക്ക് മുൻപ് എടുത്ത ഫോട്ടോ കാണിച്ച് ആരാധിക; കൗതുകത്തോടെ നോക്കി കുഞ്ചാക്കോ ബോബൻ (വീഡിയോ)

നിഹാരിക കെ.എസ്
ബുധന്‍, 26 ഫെബ്രുവരി 2025 (10:46 IST)
തനിക്ക് കൂടുതലും ആരാധികമാരാണുള്ളതെന്ന് കുഞ്ചാക്കോ ബോബൻ അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു സമ്മതിച്ചിരുന്നു. മലയാളികൾക്ക് അറിയാവുന്ന ഒരു രഹസ്യമാണത്. വർഷങ്ങളോളം ചാക്കോച്ചനെ ആരാധിക്കുന്നവരുണ്ട്. അത്തരത്തിൽ വർഷങ്ങൾക്ക് ശേഷം  തന്റെ ഇഷ്ട നടനെ കൺമുൻപിൽ കണ്ടതിന്റെ സന്തോഷത്തിലാണ് ഒരു ആരാധികയിപ്പോൾ. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയപ്പോഴായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ തന്റെ ആരാധികയെ കണ്ടുമുട്ടിയത്.
 
27 വര്‍ഷങ്ങള്‍ക്ക് മുൻപ് ചാക്കോച്ചനൊപ്പം എടുത്ത ഒരു ഫോട്ടോയും ആരാധിക നടന് കാണിച്ചു കൊടുത്തു. കുഞ്ചാക്കോ ബോബൻ അതിശയത്തോടെ ഇത് നോക്കുന്നുണ്ട്. യുവതിയുടെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം നടന് കാണിച്ചു കൊടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തിരുവനന്തപുരം വിമന്‍സ് കോളജില്‍ നടന്ന പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം.
 
വേദിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബന്, ആള്‍ക്കൂട്ടത്തില്‍ നിന്ന യുവതി തന്റെ ഫോണില്‍ സൂക്ഷിച്ച പഴയ ചിത്രം കാണിച്ചു കൊടുക്കുന്നതാണ് വിഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള പഴയ ചിത്രം കണ്ട നടന്‍ ഒരു ചെറുപുഞ്ചിരിയോടെ തന്റെ ഫോണെടുത്ത് ആ ചിത്രം പകര്‍ത്തി. ശേഷം ആരാധികയോട് സ്റ്റേജിലേക്ക് കയറി വരാന്‍ പറയുകയും ചെയ്തു. ശേഷം അവർക്കൊപ്പം നടൻ സെൽഫി എടുക്കുകയും ചെയ്തു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shyam Kumar (@shyam_photography._)

അനുബന്ധ വാര്‍ത്തകള്‍

Next Article