ഇസയുടെ അലമ്പ് അങ്കിളിന് പിറന്നാളാശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍, അപ്പന്റെ ഫ്രണ്ട് ആയതുകൊണ്ടാണ് അലമ്പായതെന്ന് ജയസൂര്യ !

Webdunia
ശനി, 31 ഓഗസ്റ്റ് 2019 (13:31 IST)
നടൻ ജയസൂര്യയുടെ പിറന്നാളാണിന്ന്. താരത്തിനു ആശംസകൾ നേർന്ന് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബനും തന്റെ ഉറ്റസുഹൃത്തിനു ആശംസകൾ അറിയിച്ച് കഴിഞ്ഞു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഇവര്‍ പരസ്പരം ട്രോളാറുമുണ്ട്. 
 
നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞ് ഇസയുടെ മാമോദീസ ചടങ്ങിനിടയിലെ ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ ജയസൂര്യയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. അലമ്പ് അങ്കിളിന് ആശംസ അറിയിച്ച് ഇസയുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. 
 
ഇതിനു ജയസൂര്യ നൽകിയ മറുപടിയും പൊട്ടിച്ചിരിപ്പിക്കുന്നതാണ്.’ എടാ നിന്റെ അപ്പന്റെ ഫ്രണ്ട് ആയതുകൊണ്ടാണ് ഞാൻ അലമ്പായത്’ എന്നാണ് ജയസൂര്യ ഇസയ്ക്കെന്നോണം മറുപടി നൽകിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article