പ്രളയത്തിൽ എല്ലാം നഷ്ടപെട്ട മുഹമ്മദിനു 5 ലക്ഷം രൂപ നൽകി ഉണ്ണി മുകുന്ദൻ

വെള്ളി, 30 ഓഗസ്റ്റ് 2019 (16:48 IST)
ഏതാനും ദിവസങ്ങൾ മുൻപ് കേരളത്തിലെ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരിൽ ഒരാളായിരുന്നു മുഹമ്മദ് എന്ന യുവാവ്. ഇപ്പോഴിതാ, മുഹമ്മദ് ആശ്വാസമായി മാറിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. വീട് പൂർണമായി തകർന്ന മുഹമ്മദിന് അഞ്ച് ലക്ഷം രൂപ സഹായമായി ഉണ്ണി നൽകി. 
 
അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്. സഹദ് മേപ്പടി എന്ന ആളാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദൃശ്യമാധ്യമങ്ങളിലൂടെയാണ് ഉണ്ണിയും മുഹമ്മദിന്റെ ദുരവസ്ഥ അറിയുന്നത്.
 
സഹദിന്റെ കുറിപ്പ് ചുവടെ:
 
ഇന്ന് നമ്മുടെ പഞ്ചായത്തിൽ നടന്ന സന്തോഷകരമായ ഒരു ചടങ്ങിന് ഞാൻ സാക്ഷിയായി. ഉരുൾപൊട്ടലിൽ വീട് പൂർണമായി തകർന്ന കിളിയൻകുന്നത് വീട്ടിൽ മുഹമ്മദ് ഇക്കയ്ക് സിനിമ താരം ഉണ്ണി മുകുന്ദൻ സഹായമായി നൽകിയ 5 ലക്ഷം രൂപ കൈമാറുന്ന ചടങ്ങായിരുന്നു അത്. അദ്ദേഹത്തിന്റെ അസാനിധ്യത്തിൽ സുഹൃത്തുക്കൾ മുഖാന്തരമായിരുന്നു തുക കൈമാറിയത്.
 
ടി.വി ചാനലിൽ മുഹമ്മദ് ഇക്ക തന്റെ അവസ്ഥ വിഷമത്തോടെ വിവരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഉണ്ണി മുകുന്ദൻ ഇക്കയെ സഹായിക്കാൻ മുന്നോട്ട് വരികയായിരുന്നു.സുഹൃത്തുക്കൾ തുക കൈമാറിയ ശേഷം ഉണ്ണി മുകുന്ദൻ ഇക്കയുമായി ഫോണിൽ സംസാരിച്ചു.
 
പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ , വാർഡ് മെംബർ ചന്ദ്രൻ, എട്ടാം വാർഡ് മെംബർ സലാം, ഉണ്ണിയുടെ സുഹൃത്തുക്കളായ ശ്യാം വയനാട് , സൂരജ് വയനാട് , വിഷ്ണു കോഴിക്കോട് , മിഥുൻ കോഴിക്കോട് , രജീഷ് കന്മനം എന്നിവർ ഈ ധന്യ മുഹൂർത്തത്തിന് സാക്ഷിയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍