ഖുഷ്‌ബു വീണ്ടും മലയാളത്തിലേക്കോ, നാദിര്‍ഷയുടെ ത്രില്ലറില്‍ മുഖ്യവേഷം ?

കെ ആര്‍ അനൂപ്
ബുധന്‍, 4 നവം‌ബര്‍ 2020 (15:52 IST)
നാല് കോമഡി എന്റർടെയ്‌നർകൾക്ക് ശേഷം നാദിർഷ ഒരു ത്രില്ലർ ചിത്രം സംവിധാനം ചെയ്യാൻ പോകുകയാണ്. അടുത്ത സിനിമയിൽ ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷത്തിലെത്തും. ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ഇപ്പോഴിതാ നടി ഖുശ്‌ബുവിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നാദിർഷ. 
 
"സിനിമ എന്ന 'മാനത്തെ കൊട്ടാര'ത്തിലെ ഞങ്ങളുടെ ആദ്യ നായിക ഖുശ്‌ബു" - നാദിർഷ കുറിച്ചു.
 
ഖുശ്‌ബു, ദിലീപ്, നാദിർഷ, സുരേഷ് ഗോപി, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷത്തിലെത്തി 1994ൽ പുറത്തിറങ്ങിയ ചിത്രമാണ് മാനത്തെ കൊട്ടാരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article