അനുഷ്‌കയുടെ ഗതി എനിക്ക് വരാന്‍ ഞാന്‍ അനുവദിക്കില്ല: സംവിധാനയകന്റെ മുഖത്ത് നോക്കി തുറന്നടിച്ച് കീര്‍ത്തി സുരേഷ്

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2017 (17:22 IST)
മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായി എത്തിയ നടിയാണ് കീര്‍ത്തി സൂരേഷ്. മലയാളത്തിന് പുറമേ താരം തമിഴിലും തെലുങ്കിലും ശ്രദ്ധേയമാണ്. തെലുങ്ക് നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘മഹാ നടി’ എന്ന ചിത്രത്തിലെ നായികയാണ് കീര്‍ത്തി. 
 
തെലുങ്കിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ദുല്‍ഖറും പ്രധാന വേഷത്തിലെത്തുന്നു. എന്നാല്‍ അതൊന്നുമല്ല ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ മുന്നോട്ട് വച്ച പല നിര്‍ദ്ദേസങ്ങളും താരം നിരസിച്ചതാണ്. 
 
സാവിത്രിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കീര്‍ത്തി സുരേഷിനോട് വണ്ണം കൂട്ടാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടിരുന്നു. താരം ശരീര ഭാരം വര്‍ദ്ധിപ്പിക്കുയും ചെയ്തിരുന്നു. എന്നാല്‍ സാവിത്രിയുടെ ജീവിതത്തില്‍ ഇടയ്ക്ക് കുറച്ചധികം വണ്ണംവെച്ചിരുന്നു. 
 
ഇതിന് വേണ്ടി കുറച്ചൂടെ ശരീരം ഭാരം വര്‍ദ്ധിപ്പിന്‍ കീര്‍ത്തി സുരേഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനിയും വണ്ണം കൂട്ടണമെന്ന സംവിധായകന്‍ നാഗ് അശ്വിന്റെ നിര്‍ദേശത്തോട് കീര്‍ത്തി സുരേഷ് നോ പറഞ്ഞു. അനുഷ്‌കയുടെ അനുഭവമാണ് കീര്‍ത്തിയെ നോ പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.
 
 സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടി അനുഷ്‌ക ശരീര ഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഡയറ്റുകൊണ്ട് വ്യായാമം കൊണ്ടും വണ്ണം കുറയാത്തതിനേത്തുടര്‍ന്ന വിദേശത്ത് പോയി ചികിത്സ നടത്തിയായിരുന്നു ശരീരം ഭാരം കുറച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article