പതിനഞ്ചാമത്തെ വയസിലാണ് വീടുവിട്ടിറങ്ങുന്നത്, പിന്നീട് മയക്കുമരുന്നിന് അടിമയായി, തുറന്നുവെളിപ്പെടുത്തി കങ്കണ

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2020 (10:16 IST)
ഇന്ന് ബോളിവുഡിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്ന അഭിനയത്രിമാരിൽ ഒരാളാണ് ങ്കങ്കണ റണാവത്. എന്നാൻ തുടക്കകാലത്ത് ജീവിതത്തിൽ നേരിട്ട വലിയ പ്രതിസന്ധികളെ കുറിച്ചും അതിൽ നിന്നും എങ്ങനെ രക്ഷ നേടി എന്നതിനെ കുറിച്ചും തുറന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ടീം കങ്കണ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
 
പതിനഞ്ചാം വയസിസിൽ സ്വപ്‌നങ്ങളുമായി വീടുവിട്ടിറങ്ങി എന്നും, പിന്നീട് മയക്കുമരുന്നിന് അടിമയായി എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ലോക്‌ഡൗണിനെ കുറിച്ച് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. 'വീട്ടിൽനിന്നും പുറത്തിറങ്ങാനാവാത്തത് പലർക്കും മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടാവും. എന്നാൽ ഇതോരു മോശം സമയമാണെന്ന് കരുതരുത്.
 
എനിക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് ഞാൻ വീടുവിട്ടിറങ്ങുന്നത്. ഈ കൈക്കുള്ളിൽ ആകാശത്തെ നക്ഷത്രങ്ങളെ സ്വന്തമാക്കാം എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. വീടുവിട്ടതിന് ശേഷം ഞാൻ താരമായി. പക്ഷേ രണ്ട് വർഷത്തിനുള്ളിൽ ഞാൻ മയക്കുമരുന്നിന് അടിമപ്പെട്ടു. അത് എന്റെ ജീവിതം തകിടം മറിച്ചു. പ്രത്യേക തരത്തിലുള്ള ആളുകളോടൊപ്പമായിരുന്നു പിന്നീട് എന്റെ ജിവിതം.
 
മരണത്തിന് മാത്രമേ എന്നെ രക്ഷിക്കാൻ കഴിയു എന്ന് അന്നെനിക്ക് തോന്നിയിരുന്നു. കൗമരത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നാൽ പിന്നീട് അത്മീയമായി ജീവിതത്തെ കാണാൻ തുടങ്ങിയതോടെയാണ് എല്ലാം മാറിയത്. യോഗ ചെയ്യാൻ സുഹൃത്ത് എന്നോട് പറഞ്ഞു. തുടക്കത്തിൽ അതും എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് സ്വാമി വിവേകാനന്ദനെ ഞാൻ ഗുരുവാക്കുകയും അദ്ദേഹത്തിന്റെ സഹായത്തോടെ ജീവിതം തിരികെ പിടിക്കുകയുമായിരുന്നു കങ്കണ പറഞ്ഞു.  
 
 
 
 
 
 
 
 
 
 
 
 
 

#KanganaRanaut talks about the time when she couldn’t close her eyes because tears won’t stop.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article