ഏപ്രിലിൽ ശമ്പളം നൽകാൻ ഖജനാവിൽ പണം ഉണ്ടായേക്കില്ല, വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു എന്ന് മുഖ്യമന്ത്രി

ചൊവ്വ, 31 മാര്‍ച്ച് 2020 (07:40 IST)
തിരുവനന്തപുരം: ഏപ്രിൽ 14 വരെ രാജ്യത്ത് ലോക്‌ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിൽ മാസം ശമ്പളം നൽകാൻ ഖജനാവി പണം ഉണ്ടാകും എന്ന് ഉറപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് സംസ്ഥാനവും രാജ്യവും നേരിടുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 
 
ദുരിദാശ്വാസത്തിനായി നീക്കിവച്ച പണം ശമ്പളത്തിനായി ഉപയോഗിയ്ക്കാനാവില്ല. നികുതി ഉൾപ്പടെയുള്ള എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാ സർക്കാർ ജീവനക്കാരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണം എന്നും അത് ഗഡുക്കളായി നൽകിയാൽ മതിയാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.
 
എന്നാൽ ഒരു മാസത്തെ ശമ്പളം അടിച്ചേൽപ്പിക്കരുത് എന്നും ഓരോരുത്തർക്കും അവരാൽ ആവുന്നത്ര ദിവസത്തെ ശമ്പളം നൽകൻ അവസരം ഒരുക്കണം എന്നായിരുന്നു യുഡിഎഫ് സംഘടനകളുടെ ആവവശ്യം. എത്ര നൽകാനാകും എന്ന് അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചേ തീരുമാനിക്കാനാകൂ എന്നും. ഒരു മാസത്തെ ശമ്പളം നൽകുന്നവർക്ക് പരമാധിവധി ഘടുക്കൾ അനുവദിക്കണം എന്നും സംഘടനകൾ ആവശ്യപ്പെട്ടു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍