ഈ ദിവസം ജനിച്ചവർ ഏത് കാര്യത്തെയും നയപരമായി മാത്രമേ നേരിടൂ, അറിയൂ !

തിങ്കള്‍, 30 മാര്‍ച്ച് 2020 (15:46 IST)
ബുധനാഴ്ച്ചയാണോ നിങ്ങളുടെ ജനനം? എന്നാൽ ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏതു സാഹചര്യത്തോടും ഇണങ്ങി പ്രവർത്തിക്കാൻ കഴിവുള്ളവരാണ് ബുധനാഴ്ച ജനിച്ചവർ. ഇവർ വാചാലരായിരികും. എന്നു മാത്രമല്ലാ നിരവധി കഴിവുകൾകൊണ്ട് സമ്പന്നരുമാണ് ബുധനാഴ്ച ജനിച്ചവർ. എന്നാൽ സ്വന്തം കഴിവുകൾ വിപരീത ഫലം നൽകാതെ സൂക്ഷിക്കണം. 
 
ജീവിതത്തെ വളരെ ശ്രദ്ധയോടെ കാണുന്നവരാണ് ഇത്തരക്കാർ. ഏത് സാഹചര്യങ്ങളിലും ചിന്തിച്ച് തീരുമാനമെടുക്കാൻ ഇവർക്ക് സാധിക്കും. നയപരമായ തീരുമാനമെടുക്കുന്നതിലൂടെ ജോലിയുൾപ്പടെയുള്ള കാര്യങ്ങളിൽ മുന്നിലെത്താൻ ഇത്തരക്കാർക്ക് സാധിക്കും. ആശയ വിനിമയത്തിന്റെ കാര്യത്തിൽ വിദഗ്ധരായിരിക്കും ബുധനാഴ്ച ജനിച്ചവർ. സംസാരത്തിലൂടെ മറ്റുള്ളവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ഇത്തരക്കാർക്ക് പ്രത്യേഗ കഴിവുണ്ട്. എന്നാൽ ഇതേ കഴിവ് ഇത്തരക്കാർക്ക് ചില സമയങ്ങളിൽ വിപരീത ഫലം നൽകുകയും ചെയ്യുമെന്നതും പ്രത്യേഗം ശ്രദ്ധിക്കേണ്ടതുണ്ട്.
 
നിരന്തരമായ പരിശ്രമങ്ങളിൽ ഏർപ്പെടുന്നർ കൂടിയാണ് ബുധനാഴ്ച ജനിച്ചവർ സ്വന്തം പരിശ്രമം കൊണ്ട് ഇത്തരക്കാർ വിജയം കൈവരിക്കും. അനുയോജ്യമായ തൊഴിൽ മേഘല ഇവർ സ്വയമേ കണ്ടെത്തുകയും അതിൽ വിജയം വരിക്കുകയും ചെയ്യും. സംസാരം പ്രതികൂലമായി മാറാതിരിക്കാൻ ഇത്തരക്കാർ പ്രത്യേഗം ശ്രദ്ധിക്കണം. ബന്ധങ്ങൾ നിലനിർത്തുന്ന കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കൂടുതൽ അവസരങ്ങൾ തേടിയെത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍