കല്യാണി പ്രിയദര്ശന് നായികയായെത്തുന്ന പുതിയ ചിത്രമാണ്
'ശേഷം മൈക്കില്‍ ഫാത്തിമ'. മലപ്പുറത്തെ ഫുട്ബോള്‍ അനൗണ്‍സറായ ഒരു പെണ്‍കുട്ടിയുടെ രസകരമായ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മനു സി കുമാര്‍ ആണ്. നവംബര്‍ മൂന്നിന് ചിത്രം തീയറ്ററുകളില്‍ എത്തും.
ഗോകുലം മൂവീസ് ആഗോളതലത്തില്‍ റിലീസിന് എത്തിക്കുന്ന മലയാള ചിത്രം കൂടിയാകും ഇത്. കേരളത്തില്‍ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണത്തിന് എത്തിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയും സംവിധായകന് മനു സി കുമാര്‍ ആണ്. സുധീഷ്, ഫെമിന, സാബുമോന്, ഷഹീന് സിദ്ധിഖ്,ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്, സരസ ബാലുശ്ശേരി, രൂപ ലക്ഷ്മി, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.