'ബ്രോ ഡാഡി' തെലുങ്കിലേക്കെത്തുമ്പോള്‍, താരനിരയില്‍ വന്ന മാറ്റം,ചിരഞ്ജീവി ചിത്രത്തില്‍ തൃഷയും

കെ ആര്‍ അനൂപ്

വെള്ളി, 4 ഓഗസ്റ്റ് 2023 (10:59 IST)
'ബ്രോ ഡാഡി' തെലുങ്കിലേക്കെത്തുമ്പോള്‍ താരനിരയില്‍ വന്ന മാറ്റം എന്തൊക്കെയെന്ന് നോക്കാം.
 
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇരുവരും അച്ഛനും മകനുമായാണ് സ്‌ക്രീനില്‍ എത്തിയത്. തെലുങ്ക് റീമേക്കില്‍ അച്ഛന്‍ വേഷം ചിരഞ്ജീവി ചെയ്യും. 
 
മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാരായി എത്തിയത്. ഇതില്‍ മീന അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍   
തൃഷയാണ് ചെയ്യുന്നത്.കല്യാണ്‍ കൃഷ്ണയാണ് തെലുങ്കില്‍ ഈ ചിത്രമൊരുക്കുന്നത്.
 
പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രം ശര്‍വാനന്ദും കല്യാണിയുടെ വേഷം ശ്രീ ലീലയും ചെയ്യും. ചിരഞ്ജീവിയുടെ മകള്‍ സുസ്മിത കോനിഡേല ചിത്രം നിര്‍മ്മിക്കും എന്നാണ് കേള്‍ക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍