ഇന്നും മമ്മൂട്ടിയേയും മോഹൻലാലിനേയും കാണുമ്പോൾ അതിശയമാണ്: ജയറാം

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (09:12 IST)
കുടുംബ പ്രേക്ഷകരുടെ നായകനാണ് ജയറാം. അത്തരമൊരു സിനിമയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരമിപ്പോൾ. ലോനപ്പന്റെ മാമ്മോദീസ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് ജയറാം.
 
മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞതും വളരെ പ്രഗല്ഭരായ അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുമാണ് തന്റെ വലിയ നേട്ടമെന്ന് ജയറാം പറയുന്നു. ‘ഏറ്റവും മികച്ച നടന്മാര്‍ മലയാള സിനിമയില്‍ ഉണ്ടായിരുന്ന കാലഘട്ടമാണ് കഴിഞ്ഞ പത്തു മുപ്പത് വര്‍ഷം. ഇന്നും മമ്മൂട്ടിയേയും മോഹന്‍ലാലിനെയുമൊക്കെ അടുത്ത് കാണുമ്പോള്‍ എനിക്ക് അതിശയം തന്നെയാണ്. കാരണം, മമ്മൂട്ടിയേയും മോഹന്‍ലാലിനെയുമൊക്കെ ദൂരെ നിന്ന് ആരാധിച്ചിരുന്ന ആളാണ് ഞാന്‍‘. 
 
‘കൂടാതെ കുതിരവട്ടം പപ്പുവും ഒരു മാമുക്കോയയും ഒരു ഇന്നസെന്റ് ചേട്ടനും ജഗതി ചേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണനെപ്പോലെയും നെടുമുടി വേണുവിനെപ്പോലെയും ഒക്കെ തകര്‍പ്പന്‍ ഒരു താരനിര ഉണ്ടായിരുന്നപ്പോള്‍ അവരുടെ കൂടെയൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. ഇതൊക്കെയാണ് എന്റെ നേട്ടമായി ഞാന്‍ കാണുന്നത്.’ ജയറാം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article