സൂപ്പര്‍താരങ്ങള്‍ക്ക് പോലും പറയാനാവാത്ത നേട്ടം, ജാഫര്‍ സാദിഖ് അടിപൊളിയാണ് !

കെ ആര്‍ അനൂപ്
തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (15:12 IST)
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്ക് പോലും പറയാനാവാത്ത നേട്ടം സ്വന്തമാക്കിയ സന്തോഷത്തിലാണ് ജാഫര്‍ സാദിഖ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ എന്ന പേര് ഇനി ജാഫറിന് സ്വന്തം. നടന്‍ അഭിനയിച്ച അവസാന 3 ചിത്രങ്ങളുടെ ആകെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എടുത്താല്‍ 2200 കോടിക്ക് മുകളില്‍ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. വേറൊരു താരത്തിനും ഈ നേട്ടത്തിനൊപ്പം എത്താന്‍ ആയിട്ടില്ല.
 
2020ല്‍ കുഞ്ഞുവേഷങ്ങളിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച് ജാഫര്‍ സാദിഖിന്റെ വളര്‍ച്ച വളരെ വേഗത്തില്‍ ആയിരുന്നു.വളരെ കുറച്ച് സിനിമകളിലെ ജാഫര്‍ അഭിനയിച്ചിട്ടുള്ളൂ ഇവയെല്ലാം സൂപ്പര്‍ ഹിറ്റ് ആയി മാറുകയും ചെയ്തു.
 
2020 ല്‍ പുറത്തിറങ്ങിയ പാവ കഥൈകള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടന്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. 2022ല്‍ പുറത്തിറങ്ങിയ വിക്രം എന്ന ചിത്രത്തിലും അഭിനയിച്ചു. ഈ ചിത്രം 414 കോടിയാണ് ബോക്‌സ് ഓഫീസ് നിന്ന് നേടിയത്. പിന്നീട് ജയിലര്‍ ഷാരൂഖിന്റെ ജവാന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. 
 
ഒക്ടോബര്‍ 19 ന് പ്രദര്‍ശനത്തിന് എത്താനിരിക്കുന്ന ലിയോ ആണ് നടന്റെ ഇനി വരാനിരിക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article